തലക്കെട്ട് വായിച്ചിട്ട് ആരും രോഷം കൊള്ളേണ്ട... മന:പൂര്‍വ്വം ഒരു വിവാദം സൃഷ്ടിക്കുകയല്ല ചെറിയുടെ ഉദ്ദേശം. റിപ്പബ്ലിക് ഡേ പ്രമാണിച്ച് കിട്ടിയ അസംഖ്യം മെയിലുകളില്‍ ഒന്നാണ് ഈ പോസ്റ്റിനു ആധാരം. പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ:
Let us re-dedicate ourselves for the health and wealth of our mother INDIA.
No great nation other than india .
31 states,
1618 languages,
6400 castes,
6 religion,
6 ethnic groups,
29 major festivals and 1 country!
Be proud to be an INDIAN...!.
1618 languages,
6400 castes,
6 religion,
6 ethnic groups,
29 major festivals and 1 country!
Be proud to be an INDIAN...!.
A Hindu president
A Muslim vice president
A Sikh prime minister
A Christian defense minister
Mera Bharat Mahan!
ഇത് വായിച്ചിട്ട് നിങ്ങള്‍ക്കൊന്നും തോന്നുന്നില്ലേ ബൂലോഗരെ? അപ്പോള്‍ എന്നാണ് നമുക്കൊരു ഇന്ത്യക്കാരനെ ഭരണാധികാരി ആയി കിട്ടുക? എപ്പോഴും ഈ റേഷ്യോ ശരിയാക്കി വെച്ച്, എല്ലാ മതക്കാരെയും പ്രീതിപ്പെടുത്തണം എന്നാണോ?
ഉടനെ മനസ്സില്‍ ഓടിയെത്തിയ മറ്റൊരു സംശയം, എന്തേ നമ്മുടെ ഭരണകക്ഷി തലൈവി മാഡത്തിനെ ഉള്‍പ്പെടുത്താത്തത് എന്നാണു. ഈ പറയുന്ന എല്ലാരേക്കാളും വലിയ അധികാര കേന്ദ്രം അവരാണല്ലോ. ഓ അപ്പോള്‍ അനുപാതം തെറ്റുമല്ലോ അല്ലേ? പണ്ടൊക്കെ അമേരിക്കയെ കുറിച്ചു പറഞ്ഞു കേട്ട ഒരു ആക്ഷേപം, അവിടെ പ്രസിഡന്റ് ആകണമെങ്കില്‍ WASP Male (White Anglo-Saxon Protestant Male), -ആണ് കടന്നല് എന്നു പച്ച മലയാളം- ആയാലേ ഒക്കൂ എന്നാണു. ഇപ്പൊ ഒബാമേട്ടന് വന്നതോടെ ആ രാജ്യത്ത് പോലും ജാതി മത വര്‍ണ ചിന്തകള്‍ക്കതീതമായ മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയതായി കാണാം. അപ്പോഴാണ് ബ്രിട്ടീഷ് തലച്ചോറുകളുടെ "വിഭജിച്ചു ഭരിക്കല്‍" എന്ന ആശയത്തെ കൂട്ടു പിടിച്ചു രാജ്യത്തെ ഒരു 60-70 കൊല്ലം പുറകിലോട്ടടിക്കാന്‍ പുതിയ ചില പങ്കു പറ്റല്‍ വാദികള്‍ ഇറങ്ങിയിരിക്കുന്നത്.
ഏതു തെരഞ്ഞെടുപ്പു കഴിഞ്ഞാലും ഭരണകക്ഷിയോടു "അത് ഞമ്മളാ" എന്നു പറയുന്ന എട്ടുകാലി മമ്മൂഞ്ഞുമാര് രംഗത്തെത്തും. വോട്ട് എണ്ണുന്ന ദിവസം വരെ സമദൂരം പറയുന്നവര്‍ ഫലം വന്നാല്‍ സ്വന്തക്കാരെ മന്ത്രിയാക്കാന്‍ വിലപേശലിനിറങ്ങും. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് സാധാരണ ജനം കൊടുത്ത ഷോക്ക് ട്രീറ്റ്മെന്റിനു യു ഡി എഫിനോട് പലരും അവകാശം പറയുന്നത് കണ്ടു മനസ്സ് മടുത്ത ഒരാളാണ് ചെറി. ഇത് പോലെ ഒരു വൃത്തികെട്ട കളി കളിച്ചതിനു ഇടതിന് ജനങ്ങള്‍ കൊടുത്ത ശിക്ഷ ആണത് എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. ഈ വൃത്തികെട്ടവന്മാരുടെ വാക്ക് കേട്ടിട്ടാണോ നിങ്ങളാരെങ്കിലും വോട്ട് ചെയ്യുന്നത്? ആ കണക്കിന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് പുട്ടു പോലെ ഇവിടെ ജയിച്ചു കേറെണ്ടതായിരുന്നു . ചുരുങ്ങിയത് മദ്ധ്യ കേരളത്തിലും മലപ്പുറത്തും കാസര്‍ഗോട്ടും എങ്കിലും. വീണ്ടും ചോദിച്ചു പോവുകയാണ്, ജാതി മതങ്ങള്‍ക്കതീതമായി ഒരു ഭരണാധികാരിയെ കിട്ടാന്‍ നമുക്ക് യോഗ്യത ഇല്ലേ?
ഏതായാലും ഉടനെ തന്നെ ചെറി റിപ്ലൈ ചെയ്തു. ഇങ്ങനെ:
Well, isn't there any Indian who is ruling us?? How can we say our country is great as long as we don't see ourselves as Indians instead of Hindu, Muslim, Sikh and Christian?
My friends, I believe that is the best thing we can do for the nation on its 60th Republic Day.
വ്യത്യസ്ത നിറങ്ങള്‍ മന:പൂര്‍വ്വം ചേര്‍ത്തതാണ്. ഈ ദേഷ്യത്തിന് ചിത്രകാരന്റെ ബ്ലോഗില്‍ പോയി മതത്തെ കുറിച്ചു ഉദ്ഘോഷിച്ചിരുന്ന ഏതോ ഒരു പാവത്തിനെ കുറെ പള്ളും പറഞ്ഞു ചെറി. അത് കൊണ്ടരിശം തീരാഞ്ഞവന- പുരയുടെ ചുറ്റും എന്ന കണക്കിന് ഇതാ ഇവിടെ ബ്ലോഗിലും പോസ്റ്റുന്നു.
വാല്: മുകളില്‍ പറഞ്ഞ ആരെയെങ്കിലും നേരിട്ട് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ടായിരുന്നോ? ജനവിധി നേരിട്ട് അധികാരത്തില്‍ കയറിയ ആരുണ്ട് ഈ ലിസ്റ്റില്‍? എന്തൊക്കെ പറഞ്ഞാലും അമേരിക്കക്കാരന് സ്വന്തം പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ തത്വത്തില്‍ എങ്കിലും പറ്റും. മേരാ ഭാരത് മഹാന്..!!

11 comments:
അപ്പോള്‍ എന്നാണ് നമുക്കൊരു ഇന്ത്യക്കാരനെ ഭരണാധികാരി ആയി കിട്ടുക?
:-)
കൊള്ളാം നല്ല ചിന്ത! പക്ഷെ ഒരിന്ത്യാക്കാരനെ കാണണമെങ്കിൽ വിദേശത്തു പോവണം..അതും വളരെ കുറച്ച് ഇന്ത്യാക്കാരുള്ളിടത്ത്! അല്ലെങ്കിൽ അവിടെയും കാണാം ചേരിതിരിവ്!
വന്നതിനു ഡാങ്ക്സ്... കുട്ടേട്ടന്റെ ബ്ലോഗ് ഒക്കെ വായിക്കാറുണ്ട് ട്ടോ... പ്രവാസി ജീവിതത്തിന്റെ നേര്‍ത്ത തേങ്ങലുകള്‍ അനുഭവപ്പെട്ടിട്ടുമുണ്ട്... എന്നാലും കുട്ടേട്ടാ കുറച്ചൊക്കെ "ഇന്ത്യക്കാര്‍" ഇവിടെയും ഉണ്ട്... ഒരു മതത്തിനും ജാതിക്കും പാര്‍ട്ടിക്കും തീറെഴുതിക്കൊടുക്കാത്ത നട്ടെല്ലുള്ളവര്‍...!
വ്യതിചലനം: ആ ഫോട്ടം ബ്ലോഗ് ഇന്നാണ് വീണ്ടും നോക്കിയത്.. എന്തെ പുതിയ ചിത്രങ്ങളൊന്നും ഇല്ലാത്തെ? കൂടുതലിഷ്ടായത് ആ ബ്ലോഗാ...
The poor guy who sent that mail might only meant India is beyond religious barriers.
Very true:) But, the mail conveys some wrong message; and I pinpointed that.
ദൈവമില്ലെന്ന് വിശ്വസിക്കുന്ന പാർട്ടിയിൽ, മതസ്വാതന്ത്ര്യമില്ലെന്ന് പറഞ്ഞ് അലമ്പുണ്ടാക്കുന്നവ്ന്മാരുടെ കാലമല്ലേ...ഇങ്ങനൊക്കേ നടക്കൂ..
ചെറിയാശാൻ മതമില്ലാത്തയാളാണോ?
yet another 'pseudo' secularist post....
അഭിക്കുട്ടാ,
മതമില്ലാത്ത ആളല്ല... വ്യക്തമായ മതം ഉണ്ട്... പക്ഷേ അത് ഇന്ന് നമ്മള് കാണുകയും കേള്‍ക്കുകയും ചെയ്യുന്ന തരത്തിലുള്ള മതമല്ല എന്നേ ഉള്ളൂ... വേണമെങ്കില്‍ ഞങ്ങളുടെ രഹസ്യ സംഘടനയില്‍ അംഗമാകാം...
http://mutiyans-1.blogspot.com/2010/02/blog-post.html
Nikhi,
Can u please define what secularism is and what pseudo secularism is? And just relate that to the said post...
I'm curious to know where I stand. Oh, according to u, I must be a pseudo. But just elaborate the way u reached that conclusion.
എന്തിലും നെഗറ്റീവ് മാത്രമേ കാണൂ അല്ലേ
നല്ലീ... ഇങ്ങനെ വീതം വെച്ച് കൊടുക്കാനുള്ളതല്ല ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ ഭരണച്ചുമതല. ഇതെന്തു കെപിസിസി തിരഞ്ഞെടുപ്പോ?
Post a Comment