ഞാന്‍ ചെറിയേട്ടന്‍. സ്നേഹം ഉള്ളവര്‍ ചെറി എന്ന് വിളിക്കും. ഇവിടെ ചുമ്മാ ഒരു രസത്തിനു കേറിയതാ. വല്ലവന്റെയും ബൂലോഗം/ഫോറം/ ഓര്‍ക്കുട്ട്/ഫെയ്സ്ബുക്ക്/ ട്വിട്ടെറിലെ പരിമിതമായ സ്ഥലത്തു കമന്റ് എഴുതി മടുത്തപ്പോള്‍ പുതിയ ഒരു ബ്ലോഗ് അങ്ങട് തുടങ്ങാം ന്നു നിരീച്ചു. അങ്ങനെ ഇവിടെ എത്തിപ്പെട്ട ഒരു അലവലാതി... ഇതു എല്ലാരും വായിക്കണം എന്ന ഉദ്ദേശം ഒന്നും ചെറിക്കില്ല. പിന്നെ ആകാശത്തിനു താഴെ ഏത് വിഷയത്തിലും നാല് വാക്കു പറയുമ്പോള്‍ കിട്ടുന്ന ഒരു ആത്മ നിര്‍വൃതി..
Showing posts with label മതം. Show all posts
Showing posts with label മതം. Show all posts

Friday, 26 November 2010

മതത്തിന് ബദല്‍ ആവശ്യമോ?

ഈയിടെ ഗൂഗിള്‍ ബസ്സില്‍ പല ചര്‍ച്ചകളിലായി സ്ഥിരം കേള്‍ക്കുന്ന ഒരു ചോദ്യമാണ് മതത്തെ എതിര്‍ക്കുന്നവര്‍ക്ക് വല്ല ബദലും നിര്‍ദേശിക്കാനുണ്ടോ എന്ന്. ദൈവം എന്ന അഭ്യൂഹത്തില്‍ ആണ് തുടങ്ങുന്നതെങ്കില്‍ പോലും പതുക്കെ പതുക്കെ ഈ പോയന്റിലേക്ക് വഴി മാറുന്നു. മതം ഇല്ലായിരുന്നെങ്കില്‍ ; 'ദൈവഭയം' (Fear of god) ഇല്ലായിരുന്നെങ്കില്‍ മനുഷ്യന്‍ എങ്ങനെ ധാര്‍മികത പുലര്‍ത്തും എന്നതാണ് മറ്റൊരു ഭയം.

ഒരു വശത്ത്‌ മതത്തെ അനുകൂലിക്കുന്നവര്‍ നിരക്കുമ്പോള്‍ , ചര്‍ച്ച നടക്കുന്നത് മതത്തിനെ ബെയ്സ് ചെയ്തിട്ടാണെങ്കില്‍ ഏതു മതം എന്ന് കൂടി പറയണം. കാരണം എല്ലാ മതങ്ങളും പറയുന്നത് അതില്‍ വിശ്വസിച്ചില്ലെങ്കില്‍ നരകത്തില്‍ പോകും എന്നാണ്. ഈ മരിച്ചു സ്വര്‍ഗത്തില്‍ /നരകത്തില്‍ പോയാല്‍ കാണുന്നത് ആരെയാണ് എന്ന് മത വിശ്വാസികള്‍ തമ്മില്‍ ഒരു തീര്‍പ്പിലെത്തിയിട്ടില്ല. യഹോവ ആണോ? യേശു/ കര്‍ത്താവ് ആണോ? അല്ലാഹു ആണോ? യമന്‍ / ശിവന്‍ / ദേവേന്ദ്രന്‍ ആണോ? സ്യൂസ് / പ്ലൂട്ടോ ആണോ? ബാല്‍ ദൈവം ആണോ?

ഇതില്‍ തന്‍റെ 'സൃഷ്ടികള്‍ ' ആയ മനുഷ്യര്‍ ആരെ വിശ്വസിക്കണം എന്ന് തീര്‍പ്പാക്കാന്‍ പോലും so called 'സര്‍വശക്തനായ' ദൈവത്തിനു കഴിഞ്ഞിട്ടില്ല. ഇനി ചെന്നിട്ടു കാണുന്നത് ബാല്‍ ദൈവത്തെ ആണെങ്കില്‍ ജീവിത കാലം മുഴുവന്‍ പള്ളിയിലും അമ്പലത്തിലും ഒക്കെ പോയ മറ്റു മതവിശ്വാസികള്‍ ആരായി?

ബദല്‍ സിസ്റ്റം എന്ന ആശയം കൊണ്ട് സത്യത്തില്‍ എന്താണ് ഉദ്ദേശിക്കുന്നത്? സ്വന്തം മതം വിട്ടു ഹിന്ദുമതത്തില്‍ /ഇസ്ലാമില്‍ / ബുദ്ധമതത്തില്‍ / ക്രൈസ്തവമതത്തില്‍ /വേറെ ഏതെങ്കിലും മതത്തില്‍  ചേരുകയാണെങ്കില്‍ ആ പദം അര്‍ത്ഥവത്താണ്. Its like dropping heroin addiction and getting addicted to hashish. മയക്കുമരുന്ന് തന്നെ വിട്ടു പുറത്തു വരാന്‍ ആണ് ഇവിടെ വിവക്ഷ. ഒരാള്‍ ധര്‍മിഷ്ഠന്‍ ആയിത്തീരാന്‍ മതം കൂടിയേ തീരൂ എന്നില്ല. Morality and ethics are not built on religion. We will come to this later.

ഞാന്‍ ജനിച്ചു വളര്‍ന്ന പ്രദേശത്ത്‌ (ഉട്ടോപ്യ അല്ല, കേരളത്തില്‍ തന്നെ) ചില പ്രത്യേക സാഹചര്യങ്ങളാല്‍ ആരും തന്നെ മതത്തെ കുറിച്ച്, ജാതിയെ കുറിച്ച് തീരെ bothered ആയിരുന്നില്ല. കേരളത്തിലെ ഏറ്റവും മികച്ച സര്‍ക്കാര്‍ സ്കൂളുകളില്‍ ഒന്നായിരുന്നു എന്‍റെ വിദ്യാലയം. അവിടെ നിന്നും പുറത്തു വന്നവര്‍ മിക്കവാറും നല്ല നിലയില്‍ , മറ്റുള്ളവരെ മനുഷ്യരായി കണ്ടും അവരെ ആവും വിധം സഹായിച്ചും ഒക്കെ തന്നെയാണ് ജീവിക്കുന്നത്. (ഇത് വെറും വാക്കല്ല.) അത് കൊണ്ട് തന്നെ മതം പഠിപ്പിച്ചു കൊടുത്തില്ലെങ്കില്‍ നല്ല രീതിയില്‍ (സാംസ്കാരികമായി) ജീവിക്കാന്‍ കഴിയില്ലെന്ന പരിപ്പ് എന്‍റെ ചട്ടിയില്‍ വേവില്ല. മനുഷ്യനെ വേര്‍തിരിക്കുന്ന മതത്തിന് ഒരു ബദലിന്‍റെയും ആവശ്യമില്ല തന്നെ.

ഇനി, ഫിയര്‍ ഓഫ് ഗോഡ് അഥവാ ദൈവഭയത്തിന്റെ കാര്യം. മിക്ക ചര്‍ച്ചകളിലും കയറി വരുന്നു എന്ന് നേരത്തെ സൂചിപ്പിച്ച മൂല്യങ്ങളും ദൈവവിശ്വാസവും തമ്മില്‍ സത്യത്തില്‍ ഒരു ബന്ധവുമില്ല. Ethics, and morality have a Darwinian advantage of acting as the basics for Human race's survival. ഈ മൂല്യങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ മനുഷ്യരാശി എന്നേ നശിച്ചു പോയേനെ. ഓരോരോ രാജ്യത്തും / പ്രദേശത്തും മൂല്യങ്ങള്‍ ഉണ്ടായത് survival of the fittest theory യുടെ അടിസ്ഥാനത്തിലാണ്. ആ പ്രദേശത്ത്‌ ഏറ്റവും might ആയ clan follow ചെയ്തിരുന്ന നിയമങ്ങള്‍ അങ്ങ് സ്വീകരിക്കപ്പെട്ടു. ഈ നിയമങ്ങള്‍ എല്ലായ്പ്പോഴും എല്ലാവരുടെയും ശരി ആയിരിക്കില്ല.

ഉദാഹരണത്തിന്, നരഭോജികളുടെ ശരി ഒരിക്കലും പരിഷ്കൃതലോകത്തിന് സ്വീകരിക്കാന്‍ പറ്റില്ല. (അത് കൊണ്ടാണ് അവര്‍ പരിഷ്കൃതര്‍ എന്നറിയപ്പെടുന്നത്.) എന്നാല്‍ ആധുനിക ലോകത്ത് പരക്കെ മറ്റൊരാളെ കൊല്ലുന്നത് / ദ്രോഹിക്കുന്നത് ശരിയല്ല എന്ന് മനുഷ്യന്‍ വിചാരിക്കുന്നു. കാരണം സാധാരണ മനുഷ്യന്‍ പുരാതനകാലം മുതല്‍ കമ്മ്യൂണ്‍ ആയി ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന മീം (meme) കൊണ്ട് നടക്കുന്നു. ആ മീം ആണ് ഈ ഗുണം തലമുറകളില്‍ നിന്നും തലമുറകളിലേക്ക് പകര്‍ത്തുന്നത്. മനസ്സിലാക്കേണ്ട ഒരു കാര്യം, മനുഷ്യന് അവന്‍റെ എല്ലാ ഗുണങ്ങളും replicate ചെയ്യാന്‍ പറ്റില്ല; മീമിന് പറ്റും. പക്ഷെ മിക്ക മീമുകള്‍ക്കും അതിന്‍റെ സമാനമായ മീമുകള്‍ അടങ്ങുന്ന മീംപൂളില്‍ മാത്രമേ അതിന്‍റെ യഥാര്‍ത്ഥസ്വഭാവം പുറത്തെടുക്കാന്‍ പറ്റൂ. ആള്‍ട്ടര്‍നെയ്റ്റ് മീമുകളുടെ സാന്നിധ്യത്തില്‍ ചിലവയുടെ മീം പൂളിലെ ഫ്രീക്വന്‍സി തന്നെ മാറിയേക്കാം. Hence the simplest Darwinian explanation for human behaviour. ഒരു കമ്മ്യൂണില്‍ ചില മീമുകള്‍ പ്രകടമാവാനുള്ള സാധ്യത കൂടുതലാണ്. അതനുസരിച്ച് ഓരോ സമൂഹവും വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ , മൂല്യങ്ങള്‍ പുലര്‍ത്തിയെക്കാം. ഇതിലേക്ക് കൂടുതല്‍ ആയി നമുക്ക് ചര്‍ച്ചക്കിടയില്‍ കടക്കാം.

ദൈവവിശ്വാസം കൊണ്ടുണ്ടായ ചില മൂല്യങ്ങള്‍ നമുക്ക് നോക്കാം: ഒരു ജനാധിപത്യ രാജ്യത്ത് 'ഒരിക്കലും തെളിയിക്കപ്പെടാത്ത' മതവിശ്വാസം 'തെളിവായി' എടുത്ത് കോടതി വിധിക്കുമ്പോള്‍ അതിനെ സ്വാഗതം ചെയ്യുന്ന തരം മൂല്യങ്ങള്‍ പുലര്‍ത്തുന്നു. മറ്റൊരിടത്ത്, സ്ത്രീയെ ഉപഭോഗവസ്തു ആയിക്കണ്ട്, പുരുഷന്‍റെ ഞരമ്പ്‌ രോഗത്തെ ചികിത്സിക്കുന്നതിന് പകരം 'ചരക്കിനെ' മൂടിപ്പൊതിഞ്ഞു വെക്കുന്ന മൂല്യബോധം. സ്ത്രീ കാര്‍ ഓടിക്കാനോ ജോലി ചെയ്യാനോ പാടില്ലെന്നോ ഉള്ള മൂല്യബോധം. എന്തിന്, ഭക്ഷണ കാര്യത്തില്‍ പോലും might is right എന്ന രീതി ഫോളോ ചെയ്യുന്നു. പന്നിയെ തിന്നാം എന്ന് പറയുന്നവര്‍ , ഇല്ലെന്നു പറയുന്നവര്‍ . ഒരു രാജ്യത്ത് തന്നെ ഗോമാംസം ഭക്ഷിക്കുന്നവര്‍ ഭൂരിപക്ഷമുള്ള ഒരു സംസ്ഥാനം; അത് പാപമായി കാണുന്നവര്‍ , അത് നിയമം മൂലം നിരോധിച്ച സംസ്ഥാനങ്ങള്‍ . അതാണ്‌ പറഞ്ഞത്, മനുഷ്യന്‍റെ മൂല്യങ്ങള്‍ ഒരിക്കലും കോമണ്‍ അല്ല. അങ്ങനെ ആക്കാന്‍ ശ്രമിക്കുന്നതില്‍ അര്‍ത്ഥവും ഇല്ല.

അവസാനമായി 'ദൈവവിശ്വാസം നല്‍കുന്ന നഷ്ടങ്ങള്‍ എണ്ണിയെടുക്കുന്ന' നല്ല മനുഷ്യരോട് ഒരു വാക്ക് - വിശ്വാസം, ഭയം ആയിരിക്കരുത് ധാര്‍മികതയ്ക്ക് നിദാനം. മറ്റൊരു ലോകത്തില്‍ ഉണ്ടെന്നു ധരിച്ചു വെച്ചിരിക്കുന്ന സൌഭാഗ്യങ്ങളോ ശിക്ഷയോ മുന്നില്‍ കണ്ടുകൊണ്ട് ചെയ്യുന്ന നന്മ നന്മയല്ല- സ്വാര്‍ഥതയാണ്. (ഒന്നോര്‍ത്താല്‍ എല്ലാവരും സ്വാര്‍ത്ഥരാണ്. അത് നമുക്ക് പിന്നീട് ചര്‍ച്ച ചെയ്യാം.)

ധാര്‍മികതയെ സംബന്ധിച്ച ലോജിക്കല്‍ ആയ വാദങ്ങള്‍ ഒരു പാട് ഡോ. മനോജ്‌ ബ്രൈറ്റിന്റെ "ധാര്‍മികതയ്ക്ക് ദൈവവിശ്വാസം വേണോ?" എന്ന പോസ്റ്റിലും മറ്റുമൊക്കെയായി നടന്നിട്ടുണ്ട്. ആവശ്യമുള്ളവര്‍ അതും കൂടി വായിക്കുക.

വാല്‍ : ഇനി ഇക്കൂട്ടത്തില്‍ പെടാത്ത ചിലര്‍ ഉണ്ട്. ദൈവം എന്ന അഭ്യൂഹത്തിന് ശാസ്ത്രീയമായി തെളിവുകള്‍ ഇല്ല എന്ന് പറയുമ്പോള്‍ , മതം എന്നതിന്റെ നേരെ ഓപ്പോസിറ്റ് ആയി ശാസ്ത്രത്തെ പ്രതിഷ്ടിക്കുന്നവര്‍ . ശാസ്ത്രം കൊണ്ട് മനുഷ്യരാശിക്ക് ഉണ്ടായിട്ടുള്ള / ഉണ്ടാവാന്‍ പോകുന്ന എന്തോ ഒരു മാരക വിപത്തിനെ കുറിച്ച് സ്ഥാനത്തും അസ്ഥാനത്തും പറഞ്ഞ്, അതിനെ എതിര്‍ക്കുന്നവര്‍ . This is mere straw man shooting.  ഇക്കൂട്ടര്‍ മനസ്സിലാക്കേണ്ട ഒരു കാര്യം, ശാസ്ത്രം നിങ്ങള്‍ക്ക് വേണ്ടി ഒരു പ്രോമിസും മുന്നോട്ടു വെക്കുന്നില്ല. സയന്‍സ് വെറുമൊരു ആശയസംഹിതയുമല്ല. എന്‍റെ അഭിപ്രായത്തില്‍ ശാസ്ത്രം മൂലം ഉണ്ടാവാന്‍ പോകുന്ന മാരക വിപത്ത് എന്ന് പറഞ്ഞ് ഒരു ത്രെഡ് തുടങ്ങുകയാണ് ഇക്കൂട്ടര്‍ ചെയ്യേണ്ടത്. അല്ലാതെ മതത്തെയും ദൈവത്തെയും കുറിച്ചുള്ള ചര്‍ച്ചയില്‍ അല്ല ശാസ്ത്രത്തെ കുറിച്ചുള്ള ആശങ്കകള്‍ പങ്കു വെക്കേണ്ടത്.

Tuesday, 26 January 2010

മേരാ ഭാരത്‌ മഹാന്‍... കോപ്പ്!

തലക്കെട്ട്‌ വായിച്ചിട്ട് ആരും രോഷം കൊള്ളേണ്ട... മന:പൂര്‍വ്വം ഒരു വിവാദം സൃഷ്ടിക്കുകയല്ല ചെറിയുടെ ഉദ്ദേശം. റിപ്പബ്ലിക് ഡേ പ്രമാണിച്ച് കിട്ടിയ അസംഖ്യം മെയിലുകളില്‍ ഒന്നാണ് ഈ പോസ്റ്റിനു ആധാരം. പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ:

Let us re-dedicate ourselves for the health and wealth of our mother INDIA.
No great nation other than india .

31 states,
1618 languages,
6400 castes,
6 religion,
6 ethnic groups,
29 major festivals and 1 country!
Be proud to be an INDIAN...!.

A Hindu president
A Muslim vice president
A Sikh prime minister
A Christian defense minister
Mera Bharat Mahan!


ഇത് വായിച്ചിട്ട് നിങ്ങള്‍ക്കൊന്നും തോന്നുന്നില്ലേ ബൂലോഗരെ? അപ്പോള്‍ എന്നാണ് നമുക്കൊരു ഇന്ത്യക്കാരനെ ഭരണാധികാരി ആയി കിട്ടുക? എപ്പോഴും ഈ റേഷ്യോ ശരിയാക്കി വെച്ച്, എല്ലാ മതക്കാരെയും പ്രീതിപ്പെടുത്തണം എന്നാണോ?

ഉടനെ മനസ്സില്‍ ഓടിയെത്തിയ മറ്റൊരു സംശയം, എന്തേ നമ്മുടെ ഭരണകക്ഷി തലൈവി മാഡത്തിനെ ഉള്‍പ്പെടുത്താത്തത്  എന്നാണു. ഈ പറയുന്ന എല്ലാരേക്കാളും വലിയ അധികാര കേന്ദ്രം അവരാണല്ലോ. ഓ അപ്പോള്‍ അനുപാതം തെറ്റുമല്ലോ അല്ലേ? പണ്ടൊക്കെ അമേരിക്കയെ കുറിച്ചു പറഞ്ഞു കേട്ട ഒരു ആക്ഷേപം,  അവിടെ പ്രസിഡന്റ്‌ ആകണമെങ്കില്‍ WASP Male (White Anglo-Saxon Protestant Male), -ആണ്‍ കടന്നല്‍ എന്നു പച്ച മലയാളം- ആയാലേ ഒക്കൂ എന്നാണു. ഇപ്പൊ ഒബാമേട്ടന്‍ വന്നതോടെ ആ  രാജ്യത്ത് പോലും ജാതി മത വര്‍ണ ചിന്തകള്‍ക്കതീതമായ മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയതായി കാണാം. അപ്പോഴാണ്‌ ബ്രിട്ടീഷ്‌ തലച്ചോറുകളുടെ "വിഭജിച്ചു ഭരിക്കല്‍" എന്ന ആശയത്തെ കൂട്ടു പിടിച്ചു രാജ്യത്തെ ഒരു 60-70 കൊല്ലം പുറകിലോട്ടടിക്കാന്‍ പുതിയ ചില പങ്കു പറ്റല്‍ വാദികള്‍ ഇറങ്ങിയിരിക്കുന്നത്.

ഏതു തെരഞ്ഞെടുപ്പു കഴിഞ്ഞാലും ഭരണകക്ഷിയോടു "അത് ഞമ്മളാ" എന്നു പറയുന്ന എട്ടുകാലി മമ്മൂഞ്ഞുമാര്‍ രംഗത്തെത്തും. വോട്ട് എണ്ണുന്ന ദിവസം വരെ സമദൂരം പറയുന്നവര്‍ ഫലം വന്നാല്‍ സ്വന്തക്കാരെ മന്ത്രിയാക്കാന്‍ വിലപേശലിനിറങ്ങും. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് സാധാരണ ജനം കൊടുത്ത ഷോക്ക്‌ ട്രീറ്റ്മെന്റിനു യു ഡി എഫിനോട് പലരും അവകാശം പറയുന്നത് കണ്ടു മനസ്സ് മടുത്ത ഒരാളാണ് ചെറി. ഇത് പോലെ ഒരു വൃത്തികെട്ട കളി കളിച്ചതിനു ഇടതിന് ജനങ്ങള്‍ കൊടുത്ത ശിക്ഷ ആണത് എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. ഈ വൃത്തികെട്ടവന്മാരുടെ വാക്ക് കേട്ടിട്ടാണോ നിങ്ങളാരെങ്കിലും വോട്ട് ചെയ്യുന്നത്? ആ കണക്കിന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് പുട്ടു പോലെ ഇവിടെ ജയിച്ചു കേറെണ്ടതായിരുന്നു . ചുരുങ്ങിയത് മദ്ധ്യ കേരളത്തിലും മലപ്പുറത്തും കാസര്‍ഗോട്ടും എങ്കിലും. വീണ്ടും ചോദിച്ചു പോവുകയാണ്, ജാതി മതങ്ങള്‍ക്കതീതമായി ഒരു ഭരണാധികാരിയെ കിട്ടാന്‍ നമുക്ക് യോഗ്യത ഇല്ലേ?

ഏതായാലും ഉടനെ തന്നെ ചെറി റിപ്ലൈ ചെയ്തു. ഇങ്ങനെ:

Well, isn't there any Indian who is ruling us?? How can we say our country is great as long as we don't see ourselves as Indians instead of Hindu, Muslim, Sikh and Christian?

 My friends, I believe that is the best thing we can do for the nation on its 60th Republic Day. 

വ്യത്യസ്ത നിറങ്ങള്‍ മന:പൂര്‍വ്വം ചേര്‍ത്തതാണ്. ഈ ദേഷ്യത്തിന് ചിത്രകാരന്റെ ബ്ലോഗില്‍ പോയി മതത്തെ കുറിച്ചു ഉദ്ഘോഷിച്ചിരുന്ന ഏതോ ഒരു പാവത്തിനെ കുറെ പള്ളും പറഞ്ഞു ചെറി. അത് കൊണ്ടരിശം തീരാഞ്ഞവന- പുരയുടെ ചുറ്റും എന്ന കണക്കിന് ഇതാ ഇവിടെ ബ്ലോഗിലും പോസ്റ്റുന്നു.

വാല്‍: മുകളില്‍ പറഞ്ഞ ആരെയെങ്കിലും നേരിട്ട് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ടായിരുന്നോ? ജനവിധി നേരിട്ട് അധികാരത്തില്‍ കയറിയ  ആരുണ്ട്‌ ഈ ലിസ്റ്റില്‍? എന്തൊക്കെ പറഞ്ഞാലും അമേരിക്കക്കാരന് സ്വന്തം പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ തത്വത്തില്‍ എങ്കിലും പറ്റും. മേരാ ഭാരത്‌ മഹാന്‍..!!

Saturday, 14 November 2009

പരിണാമവാദത്തിന്റെ പുതിയ കണ്ണി...!

തലക്കെട്ട്‌ സൂചിപ്പിക്കുന്നത് പോലെ തന്നെ, പരിണാമവാദികള്‍ക്ക് ആവേശം പകര്‍ന്നു കൊണ്ടു ദക്ഷിണാഫ്രിക്കയില്‍ നിന്നും ഒരു പുതിയ (???) ഇനം ദിനോസര്‍ ഫോസ്സില്‍ കണ്ടെത്തിയിരിക്കുന്നു. കഴിഞ്ഞ ബുധനാഴ്ച, അതായത് നവംബര്‍ 11 - ന്  ഫ്രീ സ്റ്റേറ്റിലെ ബെഥ്ലെഹെം എന്ന സ്ഥലത്തിനടുത്ത് നിന്നാണ് ഈ സുപ്രധാനമായ കണ്ണി തിരിച്ചറിയപ്പെടുന്നത്. സീനിയര്‍ പാലിയെന്റോളോജിസ്റ്റ്‌ ശ്രീ ആദം യേറ്റ്സ്, അദ്ദേഹത്തിന്റെ ഭാര്യ സെലെസ്റ്റെ യേറ്റ്സ് എന്നിവര്‍ നയിച്ച ഗവേഷണ സംഘം കണ്ടെത്തിയത് ഏതാണ്ട് 20 കോടി വര്‍ഷം മുന്‍പ് മണ്ണടിഞ്ഞു പോയ ഒരു പടുകൂറ്റന്‍ ദിനോസര്‍ ഫോസ്സില്‍ ആണ്. ബഹുമാനസൂചകമായി ഇതിന്റെ നാമത്തിന്റെ കൂടെ സ്വന്തം ഭാര്യയുടെ പേര് ചേര്‍ക്കാന്‍ യേറ്റ്സ് തീരുമാനിച്ചു.  (കണ്ടോ സ്നേഹമുള്ള ഭര്‍ത്താക്കന്മാര്‍ ആയാല്‍ ഇങ്ങനെ വേണം. എന്നു വെച്ചു ഇന്നലെ റോഡില്‍ നിന്നും കണ്ടു പിടിച്ച കൊടിച്ചിപ്പട്ടിക്കു എന്റെ ഭാര്യയുടെ പേരിട്ടാല്‍ എങ്ങനെ ഇരിക്കും?  ആദ്യം സ്പീഷിസ്‌ പേര് അഥവാ പട്ടി; തുടര്‍ന്ന് ഭാര്യയുടെ പേര്- യെപ്പടി? )അങ്ങനെ "ആര്‍ഡോനിക്സ് സെലെസ്റ്റെ" (Aardonyx Celestae) എന്ന പുതിയ സ്പീഷിസ് ചരിത്രത്തിന്റെ ഭാഗമായി.

തല മുതല്‍ വാല്‍ വരെ ഏതാണ്ട് 20 അടി നീളവും 6 അടി പൊക്കവുമുള്ള ഇദ്ദേഹം, ഇരുകാലി ദിനോസറുകളില്‍ നിന്നും നാല് കാലില്‍ നില്‍ക്കുന്നവയിലെക്കുള്ള ഒരു പരിണാമത്തിന്റെ പ്രധാന തെളിവായി കരുതപ്പെടുന്നു. മുന്‍ കാലുകളിലെ അസ്ഥി ഘടന, ഭാരം താങ്ങാനുള്ള കഴിവിനെ സൂചിപ്പിക്കുന്നു. ഇത്  കണക്കിലെടുത്താല്‍, ഇടക്കൊക്കെ നാല് കാലില്‍  നില്‍ക്കാനും ഇതിനു പ്രാപ്തി ഉണ്ടായിരുന്നുവെന്നു വേണം അനുമാനിക്കാന്‍. തികഞ്ഞ സസ്യഭുക്കാണ്. കണ്ടെത്തിയ ഫോസ്സിലിന്റെ ഉടമയ്ക്ക്, മറിച്ചു മണ്ണടിയുമ്പോള്‍ 10 വര്‍ഷത്തില്‍ താഴെ മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ എന്നാണ് നിഗമനം.






 ആര്‍ഡോനിക്സ് സെലെസ്റ്റെയുടെ രേഖാചിത്രം. കടപ്പാട്: ടെലിഗ്രാഫ്‌ ദിനപത്രം, യു. കെ.

 വിക്കി "പീടിക" നടത്തുന്ന ജിമ്മി ചേട്ടനോട് ചോദിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ സൌജന്യമായി ലഭിക്കുന്നതാണ്. ഒരു പക്ഷേ നൂറ്റാണ്ടുകള്‍ക്കു മുന്‍പെ തന്നെ ഏതെങ്കിലും "വിശുദ്ധ" ഗ്രന്ഥത്തില്‍ വിശദമായി പ്രതിപാദിച്ചിരിക്കാനും  മതി. ഗ്രന്ഥ വിശ്വാസികള്‍ ദയവായി സൂക്തങ്ങളുടെ ക്രമ നമ്പര്‍ രേഖപ്പെടുത്താന്‍ മറക്കരുത്.

Thursday, 5 November 2009

സംഘ പരിവാറും മോഡറേറ്ററും പിന്നെ ചെറിയും!


ചെറി ഈ ബ്ലോഗ്‌ തുടങ്ങുന്നതിനു മുന്‍പ് ഒരു ഗൂഗിള്‍ സെഷനില്‍ ആകസ്മികമായി കയറിയതാണ് ഈ സംഘപരിവാറിന്റെ സൈറ്റില്‍.  കണ്ടപ്പോള്‍ തന്നെ ദേശത്തിന്റെ അഖണ്ഡതക്കെതിരായി വാള്‍ വീശുന്ന മറ്റൊരു കൂട്ടരാണെന്ന് മനസ്സിലായി. ഉടനെ തന്നെ ഭാരതാംബാ പുത്രന്റെ രക്തം തിളച്ചു. വെച്ചു കാച്ചി ഒരു കമന്റ്‌. ഇവിടെ ഈ പറയുന്ന മയപ്പെട്ട ഭാഷയിലൊന്നുമല്ല; ഉള്ളില്‍ ഉറങ്ങിക്കിടന്ന റെബലിനെ കെട്ടഴിച്ചു വിട്ടു കൊണ്ട് തന്നെ. പൊതുവേ ഇങ്ങനെ വികാരവിക്ഷുബ്ധനായി ഒന്നും പറയാറില്ല. പക്ഷെ ഇവിടെ എന്ത് കൊണ്ടോ, വളരെ ഇമോഷണല്‍ ആയിപ്പോയി.


പക്ഷെ രസം അതല്ല. കമന്റ്‌ പോസ്റ്റിക്കഴിഞ്ഞതും, നേരെ പോയത് മോഡറേറ്റര്‍ എന്ന വല്യ മുതലാളിയുടെ പക്കല്‍. ആ നിമിഷം മനസ്സിലായി എന്റെ അഭിപ്രായം സംഘപരിവാര്‍ ജിഹ്വയില്‍ കൂടി ലോകം അറിയാന്‍ അവര്‍ സമ്മതിക്കില്ല എന്നു. പക്ഷെ ചെറിയോടാണോ കളി. ആ കമന്റ്‌ എടുത്തു ഒരു നോട്ട്പാഡില്‍ കോപ്പി ചെയ്യാന്‍ ചെറി മറന്നില്ല. അതെടുത്ത് ബൂലോഗവാസികള്‍ക്ക് കാഴ്ച വെക്കാന്‍ എനിക്ക് ഒരു മോഡറേറ്ററുടെയും ഔദാര്യം ആവശ്യമില്ലല്ലോ... (ലിങ്കില്‍ പോയി നോക്കിയാല്‍ ഒരു ഐഡിയ കിട്ടും)


So what is your point in short? All Hindus should form an Army to attack the others? Who do not believe in violence are just cowards? We should imitate the Jews and Israel blindly?

And about people who dont know Vedic hymns... Well, you are completely unaware of history then. Majority of the native Indians were unaware of Vedas in the ancient time of Aryan reign in India, which was again a conquering by the descents of Caspian; just like the British, Dutch, French, Mughals or Greeks. So the debate should start from Aryan culture, which was foreign to the Indian soil.

And you people are totally out of your mind... The name Hindu was used to denote the people lived to the east of River Indus; our own Sindhu. There was no religious harmony across various sects and regions in the case of Hindus. We neither had common practices for worshiping and the same God or rituals, nor had a common school of thoughts like in Semitic religions such as Judaism, Christianity and Islam. In India, people in North do not eat beef as Cow is considered as a sacred animal; but people in South eat it just like mutton and chicken. In Eastern states, esp. Bengal, even Brahmins eat fish, while in North, South and West, Brahmins as well as many other Hindus are vegetarians as killing for food is not our culture and is sinful whereas killing or spreading hatred against Ahindus is the most sacred thing for a Hindu to get Moksha, as Sangh Parivar says here. The truth is that you can forge your history, but the fact remains that you can't have a united Army of Hindus as we are a distinct, natural religion unlike other shaped religions.

But I surely buy the point that Hindus should realise who we are- the monks, human gods, mutts and the temple businesses are carving out the Hindu community (if such a one really exists) in to pieces. Yesterday, I went to Tirupati Temple in South (Andhra Pradesh), which is one of the richest temples(Temple, Church, Mosque, Gurudwara or whatever) in the world. There were three queues- one for the VIPs (In  actual, millionaires who can donate Crores to the temple society), one for people who can buy a ticket for Rs. 300 per person, and the third for the poor who can spend (at least)Rs. 50 for entering the temple. Finally, after 5 hours, when I entered the temple with my rishtedars, I just couldnt pray anything. And you have charges everywhere- for parking, for entering the road to the hill, for getting the Mark of Vishnu on your forehead, for directing us to the restaurant, for listening to the history of the temple- nothing came free. The only thing which was free was shaving your hair- a sacrifice to Tirupati Balaji, which they ship to eastern countries for a huge amount coming through bidding. This  is really not the way to promote or protect our great religion.

And one final thing- Hindus are known as the best hosts in the world. We accepted Mongolians, Aryans, Bactrian Greeks, Persians, Mughals, Westeners wholeheartedly. Despite numerous invaders, we still stand strong as the oldest religion in the world. This surely was not through violence or through forming an Army of Hindus like Jehadists. And we are the only religion which never tried to convert followers of other religion to ours. It is because we do not believe in quantity as Sangh Parivar cries out. So please stop this rubbish arguing of forming the Army or fighting back. Bringing peace to your people is the ultimate method of Moksha- not spreading the seeds of hatred.



എങ്ങനെ ഉണ്ടായിരുന്നു? ഇഷ്ടപ്പെട്ടെങ്കില്‍ ഐക്യധാര്‍ഡ്യം പ്രകടിപ്പിക്കുകയോ ഇല്ലെങ്കില്‍ ഒരു സ്നേഹ സംവാദം തുടങ്ങുകയോ ചെയ്യാം... ഇനി കമന്റ്‌ ഒന്നും ആരും എഴുതിയില്ലെങ്കിലും ഒരു കുഴപ്പോമില്ല. പക്ഷേ ചില അസഹിഷ്ണുക്കള്‍ ബാബു മാഷുടെയോ, ജബ്ബാര്‍ മാഷുടെയോ ബ്ലോഗിലെഴുതുന്ന അതേ ഭാഷയില്‍ ഇവിടെ വേലയിറക്കിയാല്‍ ചെറിക്ക് പറയേണ്ടി വരും; "ഖാദറേ, കൂതറയാകരുത് " എന്നു.


Wednesday, 4 November 2009

ഭക്തി പ്രസ്ഥാനങ്ങള്‍!

മുന്‍പത്തെ പോസ്റ്റില്‍ പറഞ്ഞല്ലോ, ചെറിയേട്ടന്റെ ബിസിനസ്‌ എന്ന് പറയുന്നത് ഈ ട്രസ്റ്റ്‌ അക്കൌണ്ട് ഒക്കെ ടാപ്പ്‌ ചെയ്യലാണെന്ന്. അപ്പോള്‍ ജോലിയുടെ ഭാഗം ആയിട്ട് ഒത്തിരി ജാതി മത രാഷ്ട്രീയ പ്രമാണിമാരെ കാണേണ്ടി വരും. ഈ ട്രസ്റ്റുകള്‍ എന്ന് പറയുന്നത്, കാശുണ്ടാക്കാനുള്ള ഏറ്റവും മാന്യമായ പരിപാടി ആണെന്ന് ചെറിക്ക്  പൂര്‍ണ ബോധ്യം വന്നത് ഈ കാലയളവിലാണ്. ഏതാനും ചില ഏടുകള്‍ ഇവിടെ പങ്കു വെക്കാം:


ഡിസ് ക്ലെയിമര്‍: ഇവിടെ പറയുന്നതെല്ലാം ഭാവനാ സൃഷ്ടികളാണ്. ഏതെങ്കിലും വ്യക്തിയോ പ്രസ്ഥാനമോ ആയി എന്തെങ്കിലും സാമ്യം തോന്നിയാല്‍ അത് എഴുത്തുകാരന്റെ കുറ്റം അല്ല.

രംഗം 1: മധ്യ തിരുവിതാംകൂറിലെ ഒരു അമ്പലം. ഇതിന്റെ പ്രത്യേകത എന്ന് പറഞ്ഞാല്‍, എന്റെ ചെറുപ്പ കാലത്ത് തന്നെ കേരളത്തിന്റെ വടക്ക് മുതല്‍ തെക്കേ അറ്റം വരെ റോഡ്‌ സൈഡിലെ സൈന്‍ ബോര്‍ഡുകളില്‍ ഈ അമ്പലത്തിലേക്കുള്ള കി. മീ. ദൂരം കൊടുത്തിട്ടുണ്ടായിരുന്നു. അതായതു, എന്‍. എച്ച്. എ. ഐ. എന്ന സ്ഥാപനത്തില്‍ ഇവര്‍ക്ക് വേണ്ട പോലെ ആള്‍ക്കാര്‍ ഉണ്ടായിരുന്നു. തൊഴില്‍ മര്യാദയുടെ പേരില്‍ അമ്പലത്തിന്റെ പേര് ഇവിടെ വെളിപ്പെടുത്തുന്നില്ല. ചെറി പോയി കണ്ടത് ഇവിടത്തെ മൂത്ത തിരുമേനിയെ. അദ്ദേഹം തന്റെ അനിയനെ കാണാന്‍ കല്പിച്ചു.

ചെറി: തിരുമേനി, ഈ മാസം നമുക്ക് എത്ര കാശ്‌ അക്കൌണ്ടില്‍ ഇടാം?
അനിയന്‍: അതിപ്പോ പറയാന്‍ പറ്റില്ല. നട വരവോക്കെ കുറവാ. ഇപ്പൊ ഓഫ്‌ സീസണ്‍ അല്ലെ?
ചെ: എന്നാലും ഒരു ഏകദേശം..? എന്റെ ടാര്‍ഗറ്റ് ഡാഷ് കോടി ആണ്. താങ്കളെ പോലെ ഉള്ളവര്‍ സഹായിച്ചില്ലെങ്കില്‍ പിന്നെ... (തല ചൊറിയാന്‍ പറ്റിയ ടൈം ആയിരുന്നു. അന്നേരം ഓര്‍മ വന്നില്ല.)
അ: ശരി. ഞാനൊന്ന് ആലോചിക്കട്ടെ. എക്സ് ബാങ്കുകാര്‍ എന്റെ പുറകെ കൂടിയിട്ടുണ്ട്. അവര്‍ എക്സ്, വൈ, ഇസെഡ്‌ ഓഫറുകള്‍ തരുന്നുണ്ട്. പിന്നെ ഈ മാസം ഇവിടെ ഒന്ന് പുതുക്കി പണിയുന്നുണ്ട്. ശബരി മല സീസണ്‍ വരുവല്ലിയോ..? അപ്പൊ കാശിനൊക്കെ വലിയ ടൈറ്റാ...
ചെ: അങ്ങനെ പറയരുത്. ഞങ്ങള്‍ അതിനെക്കാളും കിടിലന്‍ ഓഫര്‍ തരുന്നില്ലേ..? ശരി, ഈ മാസം വേണ്ട, ശബരി മല സീസണ്‍ ആയാല്‍ നട വരവ് ഡെയിലി അടക്കാന്‍ ഞാന്‍ എന്റെ പയ്യനെ വിടാം. അവന്‍ കലെക്റ്റ്‌ ചെയ്തു ബാങ്കില്‍ അടച്ചോളും.
അ: അഗ്രീഡളിയാ.

രംഗം 2: കേരളത്തിലെ ഏറ്റവും പ്രസിദ്ധ പാസ്റെര്‍ ആശ്രമം. ഇവിടത്തെ പാസ്റെര്‍ പണ്ട് തിരുവല്ലയില്‍ ചായക്കട നടത്തിയിരുന്ന ആളായിരുന്നു. പിന്നീട് കര്‍ത്താവിന്റെ വെളിപാട്‌ ഉണ്ടായപ്പോള്‍ ഈ പണിക്കിറങ്ങി. ജര്‍മ്മനിയിലെ ഒരു മദാമ്മയെ കെട്ടി അളിയന്‍ സ്വന്തം ആത്മീയ ലോകം ഭൂമി (ബൂലോഗം അല്ല.) മുയ്യോനും വ്യാപിപ്പിച്ചു. ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിദേശ ഫണ്ട്‌ വരുന്ന ആദ്യത്തെ 5 ട്രസ്ടുകളില്‍ അളിയന്റെ 10 -ഓളം ട്രസ്ടുകളില്‍ ഒരെണ്ണവും പെടും.സന്തോഷ്‌ മാധവന്‍ സംഭവ പരമ്പരകളില്‍ അളിയന്റെ പേരും വലിച്ചിഴക്കപ്പെട്ടു എങ്കിലും സന്തോഷ്‌ അല്ലല്ലോ ഇയാള്‍. ഇയാള്‍ക്ക് പിന്നില്‍ ന്യൂന പക്ഷ പരിവേഷമുള്ള ഒരു സംഘടിത ശക്തി ഉണ്ട്. ഇദ്ദേഹത്തിന്റെ അക്കൌണ്ടന്റിനെയാണ് ചെറി കണ്ടത്.

ചെറി: സാര്‍ താങ്കളുടെ 9.5 കോടി ഫിക്സെഡ് ഡിപോസിറ്റ്‌ കാലാവധി ഈ മാസത്തോടെ തീരും. അത് റിന്യു ചെയ്യുന്നതിനെ പറ്റി..?
അക്കൌ: ഒരു കാര്യം ചെയ്യാം. ഇപ്പോള്‍ സേവിങ്ങ്സ്‌ അക്കൌണ്ടില്‍ കിടക്കുന്ന 4 കോടി ചേര്‍ത്ത് ഒരു 13 കോടി അങ്ങ് കാച്ചിയേക്ക്.
ചെ: സാര്‍ അപ്പോള്‍ ദൈനം ദിന ആവശ്യങ്ങള്‍ക്ക് ഒന്നും വേണ്ടേ..?
അക്കൌ: ഈ മാസം ഒരു 0 . 5 മില്യണ്‍ ഡോളര്‍ വരാനുണ്ട്. അപ്പോള്‍ നമ്മുടെ പേയ്മെന്റ് ഗയ്റ്റ്‌വേ..?
ചെ: സര്‍ അത് ഈ ആഴ്ച തന്നെ ശരി ആക്കാം. പിന്നെ ആ ഗോള്‍ഡ്‌ വാങ്ങുന്ന കാര്യം..?
അ: ആ റേറ്റ് ഒന്നും ശരി ആയില്ല. എനിക്ക് ഇതില്‍ നിന്ന് എന്ത് കിട്ടും?

ചെറി ഫ്ലാറ്റ്..!

രംഗം 3: ഒരു പ്രബല ജാതി സംഘടനയുടെ ഓഫീസ്. (ഇതിനു തൊട്ടു മുന്‍പ് ചെറി സവര്‍ണ സംഘടനാ ആസ്ഥാനത്ത് പോയിരുന്നു. അവര്‍ ഒന്നും തരില്ല എന്ന് മാന്യമായിട്ടു പറഞ്ഞു. അവര്‍ക്ക് സ്വന്തം ആള്‍ക്കാരുടെ ബാങ്ക് ഉണ്ട്. അത് വിട്ടു കളിക്കില്ല.) അപ്പോള്‍ നമ്മുടെ നാട്ടുപ്രമാണിമാരെല്ലാം കൂടി ഇരിക്കുന്നു. പുതിയ ബ്രാഞ്ച് തുടങ്ങിയ സ്ഥലം ആണ്. നമ്മള്‍ കാലില്‍ വീഴുന്നു. ഈ പട്ടിക്കാട്ടില്‍ നിങ്ങള്‍ അല്ലാതെ ഞങ്ങളെ സഹായിക്കാന്‍ ആരും ഇല്ല എന്ന് പറയുന്നു. അതോടെ അവര്‍ ഫ്ലാറ്റ്. 5 ലക്ഷം പ്രതീക്ഷിച്ചിടത്ത് നിന്ന് 50 ലക്ഷത്തിന്റെ ബിസിനസ്‌...!

രംഗം 4: ഈ സംഭവവും ഒരു ട്രസ്റ്റ്‌ തന്നെ. പക്ഷെ  വിദഗ്ദ്ധമായിട്ടു ആള്‍മാറാട്ടം  നടത്തി ആനാംവെള്ളത്തില്‍ മുക്കിയെടുത്ത സൊയമ്പന്‍ സാധനം. സംഭവം ഉഡായ്പ്പ് ആണെന്ന് എനിക്ക് ചെറിയ ഒരു സംശയം ഉണ്ടായിരുന്നു. നടത്തുന്നവര്‍ ഡെയിലി 5 നേരം ദൈവത്തോട് പ്രാര്‍ഥിക്കുന്നവര്‍. അവര്‍ തുടങ്ങാന്‍ പോകുന്നത് 40 കോടിയുടെ എഞ്ചിനീയറിംഗ് കോളേജ്. 25 കോടി ഞങ്ങളോട് വായ്പ ആവശ്യപ്പെട്ട ടീം ആണ്. ട്രസ്റ്റിന്റെ പേര് നല്ല ഒന്നാന്തരം സംസ്കൃതം. അതെ, നമ്മുടെ സഭയും തിരുമണവാട്ടിമാരും ഹൈജാക്ക് ചെയ്ത ഒരു സ്ഥിരം പേര് തന്നെ. (തൊഴില്‍ മര്യാദ- പേര് പറയില്ല.) അപ്പോള്‍ ഞാന്‍ ഈദ് ഉല്‍ ഫിതര്‍ ലീവിനു വീട്ടില്‍ ഇരിക്കുന്ന സമയം. ഈ സംരംഭത്തിന്റെ മുതലാളി എന്നെ വിളിക്കുന്നു. ഒരു 10 കോടി രൂപ വിദേശത്തു നിന്നും വരാനുണ്ട്. ആരും അറിയാതെ അതൊന്നു അവന്റെ അക്കൌണ്ടില്‍ എത്തിക്കണം. ശരി, കുറച്ചു ടൈം എടുക്കും. മിനിസ്ട്രി ഓഫ് ഹോം അഫയേഴ്സിന്റെ അനുമതി വേണം. ഒരു 7 - 8 മാസം എടുക്കും. അപ്പോള്‍ അത് പറ്റില്ല എന്നായി കക്ഷി. എങ്കില്‍ ഒരു എന്‍. ആര്‍. ഐ അക്കൌണ്ട് തുടങ്ങി അതിലേക്കു ഇടാന്‍ ഞാന്‍ നിര്‍ദ്ദേശിച്ചു. അപ്പോള്‍ അളിയന്‍ സത്യം പറഞ്ഞു. ബ്ലാക്ക്‌ മണി ആണ് വരുന്നത്. ഇതിനുള്ള പ്രതിഫലം എന്താണെന്നു വെച്ചാല്‍ തരാം. അതോടെ പാവപ്പെട്ട എന്‍. ആര്‍ ഐ. മാനേജരുടെ തലയില്‍ സംഭവം കെട്ടി വെച്ചു ചെറി സ്കൂട്ട് ഓഫ് ദി ഇന്ത്യ ആയി. എന്തായാലും സംഭവം നടന്നില്ല.

രംഗം 5: കോട്ടയത്തിനടുത്തുള്ള ഒരു പ്രസിദ്ധ ഇല്ലത്ത് ഉത്സവം നടക്കുന്നു. അവിടെ ഞങ്ങള്‍ക്ക് ഒരു സ്റ്റാള്‍ ഉണ്ട്. അവര്‍ കുറെ റെസീപ്റ്റ് ബുക്കുകള്‍ ഏല്പിച്ചു തന്നു; ഒപ്പം വഴിപാടുകളുടെ വില വിവര പട്ടികയും. 50 രൂ. മുതല്‍ 3000 രൂ. വരെ ഉള്ളവ.ഞങ്ങളുടെ കൌണ്ടര്‍ വഴി അത് വില്ക്കണമത്രേ. എന്തായാലും 2 ദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ കൌണ്ടര്‍ അടച്ചു. ബാക്കി 3 ദിവസം ഇല്ലാത്ത പന്നിപ്പനിയുടെ പേരില്‍ അവിടെ നിന്ന് വിട്ടു നിന്നു.

എന്തായാലും ഭക്തി എന്നത് നാട്ടിലെ ഏറ്റവും നല്ല ബിസിനസ്‌ ആണ് മോനേ... ഇരുന്നിട്ട് കാലു നീട്ടാന്‍ നോക്കിയാല്‍ കുഴപ്പം ഇല്ല. പെട്ടെന്ന് കാശുണ്ടാക്കി വലിയവന്‍ ആകണമെന്ന സന്തോഷ്‌ മാധവന്മാരുടെ ആഗ്രഹം ലാലേട്ടന്‍ പറഞ്ഞ പോലെ അതിമോഹം ആണ് മോനെ ദിനേശാ, വെറും അതിമോഹം.

നിയമ അറിയിപ്പ്

"ഇബ്‌ടെ കണ്ട എന്തിര് പോസ്റ്റ്‌ വേണേലും എബടെ തോന്നുന്നോ അബടെ പോസ്ടാം. അതിനു ഒരു ഡാഷ് മോന്റെയും അനുവാദം ആവശ്യമില്ല. പക്കെങ്കില് പോസ്റ്റുന്ന നേരത്ത് ഞമ്മളെ കൂടെ ഒന്ന് ഓര്‍ത്തോളണേ എന്റെ പൊന്നുമുത്തപ്പാ..."