ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് ടെസ്റ്റില്‍ സച്ചിന്‍ ടെണ്ടുല്‍കറും രാഹുല്‍ ദ്രാവിഡും ചേര്‍ന്ന് കൈവരിച്ച ഒരു അപൂര്‍വ നേട്ടമാണ് ഈ പോസ്റ്റിനാധാരം. ടെസ്റ്റ് ക്രിക്കെറ്റില്‍ ഏറ്റവും അധികം സെഞ്ച്വറി കൂട്ടുകെട്ടുകള്‍ (17 )ഉണ്ടാക്കിയ സഖ്യം ഇന്ന് നമ്മുടെ സ്വന്തം സച്ചിന്‍-ദ്രാവിഡ് ജോഡി ആണ്. വെസ്റ്റ് ഇന്‍ഡീസിന്റെ ഗോര്‍ഡന്‍ ഗ്രീനിഡ്ജ്, ഡെസ്മണ്ട് ഹെയ്ന്‍സ് എന്നിവര്‍ നേടിയ 16 സെഞ്ച്വറി കൂട്ടുകെട്ടുകളുടെ റെക്കോര്‍ഡ് ആണ് പഴങ്കഥ ആയത്. (അവലംബം: cricinfo.com )ഇന്ന് കളിച്ചു കൊണ്ടിരിക്കുന്നവരില്‍ ഈ നേട്ടത്തിന് ഏറ്റവും അടുത്തുള്ളത് മറ്റൊരു ഇന്ത്യന്‍ സഖ്യം തന്നെ: ദ്രാവിഡ്- ലക്ഷ്മണ്‍ സഖ്യം (11 സെഞ്ച്വറി കൂട്ടുകെട്ടുകള്‍). ഒപ്പം തന്നെ ജയവര്‍ധനെ-സംഗക്കാര (ശ്രീലങ്ക) എന്നിവരുമുണ്ട്. തൊട്ടു പിന്നാലെ ഇംഗ്ലണ്ടിന്റെ അലിസ്റ്റര്‍ കുക്ക്-ആന്‍ഡ്ര്യൂ സ്ട്രോസ് (10), ദ്രാവിഡ്-സെവാഗ് (ഇന്ത്യ ), ജയവര്‍ധനെ-സമരവീരെ (ശ്രീലങ്ക), മൊഹമ്മദ് യൂസുഫ് - യൂനിസ് ഖാന്‍ (പാക്കിസ്ഥാന്‍) എന്നിവര്‍ 9 വീതവും സെഞ്ച്വറികളുമായി കളി തുടരുന്നു.
ചുരുക്കി പറഞ്ഞാല്‍ അടുത്ത കാലത്തൊന്നും ഈ റെക്കോര്‍ഡ് തകരാന്‍ പോകുന്നില്ല എന്നര്‍ത്ഥം. സച്ചിനും ദ്രാവിഡിനും അഭിനന്ദനങ്ങള്‍ നേരാന്‍ ബൂലോഗരോട് ആഹ്വാനം ചെയ്യുകയാണ്.
ഡിസ്സ്ക്ലയിമര്‍: ഈ പോസ്റ്റ് cricinfo.com കൊടുത്തിട്ടുള്ള പട്ടിക അനുസരിച്ചുള്ളതാണ്. അവരോടുള്ള കടപ്പാട് ഇവിടെ രേഖപ്പെടുത്തുന്നു.
വാല്‍ക്കഷണം: ഇതേ ഇന്നിങ്ങ്സില്‍, 65.2 ഓവര്‍ പിന്നിട്ടപ്പോള്‍ സച്ചിന്‍ നേടിയ മൊത്തം റണ്‍സ് 13161-ഉം, ദ്രാവിഡ് നേടിയത് 11361-ഉം ആയിരുന്നു. വെറും numerological coincidence, അല്ലേ?
No comments:
Post a Comment