(താഴെക്കാണുന്നത് ഏതെങ്കിലും മഞ്ഞപ്പത്രത്തിലെ വാര്‍ത്ത അല്ല. ഇന്ത്യയിലെ ഏറ്റവും പ്രചാരം കൂടിയ ഭാഷാ ദിനപ്പത്രം കൊടുത്ത വാര്‍ത്തയാണ്.) കൊച്ചിയില്‍ കലക്ടറുടെ വോട്ട് എല്‍ഡിഎഫിന്? | |
സ്വന്തം ലേഖകന്‍ | |
Story Dated: Tuesday, November 10, 2009 12:47 hrs IST |
കൊച്ചി : എറണാകുളത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ജില്ലാ വരണാധികാരി കലക്ടര്‍ ഡോ.എം ബീനയുടേയും കണ്ണൂര്‍ ഐ ജി ടോമിന്‍ തച്ചങ്കരിയുടേയും വോട്ട് ലഭിച്ചതായി വ്യക്തമായ സൂചന. ഇവിടെ ആകെ 15 പോസ്റ്റല്‍ വോട്ടുകളില്‍ പത്തും ഇടതുമുന്നണിക്കായിരുന്നു. അഞ്ചെണ്ണം അസാധുവായി. ഈ സാഹചര്യത്തിലാണ് പോസ്റ്റല്‍ വോട്ട് ഉപയോഗിച്ച ഉന്നത ഉദ്യോഗസ്ഥരുടെ വോട്ട് രഹസ്യം പുറത്തായത്.
ലിങ്ക് ഇവിടെ:
ഏറ്റവും രഹസ്യ സ്വഭാവത്തോടെ സൂക്ഷിക്കേണ്ട വോട്ടവകാശത്തെ ഇങ്ങനെ തുറന്നു കാട്ടുന്നതാണോ അച്ചായാ മാധ്യമ സ്വാതന്ത്ര്യം? ഇങ്ങനെ ഒരു വിവരം പുറത്തറിയുന്നത് ആദ്യമായിട്ടല്ല, പക്ഷേ അത് പ്രസിദ്ധീകരിച്ചു നാട്ടുകാരെ അറിയിക്കുന്നത് ഒരു പക്ഷേ ആദ്യത്തെ സംഭവം ആയിരിക്കും. ഇതില്‍ നിന്നൊക്കെ നിങ്ങള്‍ എന്ത് നേടി? കളക്ടറും ഐ ജി യുമൊക്കെ ഇന്നാട്ടിലെ പൌരന്മാരാണ്; അവരുടെ അവകാശങ്ങളെ ഹനിച്ചു കൊണ്ടുള്ള ഈ വാര്‍ത്തയില്‍ എല്ലാ ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കുക.
17 comments:
Can some advocates take up this issue? Isnt there any law issues in this? Is it against the rights of the civilian as described in the constitution?
ഒരു പക്ഷേ ഇത് ആദ്യമായി പോസ്റ്റ് ചെയ്തത് ഈ ബ്ലോഗിലായിരിക്കാം. തുടങ്ങി വെറും വിരലില്‍ എണ്ണാവുന്ന നാളുകള്‍ മാത്രം പ്രായം ആയ ഈ ബ്ലോഗില്‍ ഇത്തരം ഒരു വാര്‍ത്തയ്ക്ക് അതര്‍ഹിക്കുന്ന 'റീച്ച്' കിട്ടണമെന്നില്ല. പ്രിയ ബൂലോഗ വാസികള്‍ ഈ വിഷയം ടേക്ക്അപ്പ് ചെയ്യാന്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
പൂര്‍ണ്ണമായി യോജിക്കുന്നു. തികഞ്ഞ തോന്നിവാസം തന്നെയാണ് മനോരമ കാണിക്കുന്നത്. ഇനി മാധ്യമങ്ങള്‍ ഈ പേരും പറഞ്ഞു ഈ ഉദ്യോഗസ്ഥരുടെ മേല്‍ കുതിര കേറാന്‍ തുടങ്ങും. മിക്കവാറും ബിനീഷ് കോടിയേരിയാണ് പോസ്റല്‍ വോട്ട് ചെയ്യാന്‍ ഉള്ള കവര്‍ വാങ്ങി കൊടുത്തത് എന്നും തളളും.
ഉദ്യോഗസ്ഥര്‍ മറ്റാരെയും പോലെ പൌരന്മാര്‍ തന്നെയാണ്. അവരുടെ ജനാധിപത്യാവകാശത്തെ ചോദ്യം ചെയ്യാന്‍ ഒരു മാധ്യമത്തിനും അവകാശമില്ല.
പയ്യന്‍സ്, നല്ല നിരീക്ഷണം. പിന്നെ, പേരുകള്‍ പറയാന്‍ പാടില്ലല്ലോ ബൂലോഗത്തില്‍... അപ്പോള്‍ നമുക്ക് മന്ത്രി പുത്രനിലേക്ക് തിരിച്ചു പോകാം...
:D
അല്ല... കമന്റ് ഇട്ട ശേഷം ആണ് ആലോചിച്ചത്... അസാധുവായ ആ അഞ്ചു വോട്ടില്‍ ഉദ്യോഗസ്ഥരുടെ വോട്ട് പെട്ടു കൂടെ? സാധുവായ പത്തു വോട്ടുകളില്‍ ഇവരുടെ വോട്ടും ഉണ്ട് എന്ന് മനോരമക്ക് എങ്ങനെ പറയാന്‍ കഴിയും? നല്ല ഒന്നാന്തരം മണ്ടത്തരം അല്ലെ മനോരമ പറയുന്നത്??
(ഇത് നേരത്തെ ആലോചിക്കാതെ പോയ ഞാന്‍ ആരായി... :) )
നിയമപ്രകാരം, ഇന്ത്യയിലെ പൊതുതെരെഞ്ഞെടുപ്പുകള്‍ രഹസ്യ ബാലറ്റ് മുഖേന നടത്തണമെന്നാണ്. വോട്ടിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടുത്തുന്നത് തിരഞ്ഞെടുപ്പു നിയമപ്രകാരം കുറ്റവുമാണ്. സമാനമായ ഒരു സാഹചര്യത്തിലാണ് പണ്ടൊരു ലോകസഭാ തെരെഞ്ഞെടുപ്പില്‍ അന്നത്ത മുഖ്യമന്ത്രി നായനാര്‍ തന്റെ വോട്ട് പത്രക്കാര്‍ക്ക് ഉയര്‍ത്തിക്കാണിച്ചു എന്ന് പറഞ്ഞ് മനോരമ കോലാഹലമുണ്ടാക്കിയത്. അന്ന് മനോരമയെടുത്ത ചിത്രം വ്യാജമായി നിര്‍മ്മിച്ചതാണെന്ന് പില്‍ക്കാലത്ത് ആരോപണമുയരുകയുണ്ടായി. ഇവിടെ മനോരമ തന്നെ വോട്ടിന്റെ രഹസ്യ സ്വഭാവം ഇല്ലാതാക്കിയിരിക്കുന്നു. ഇതൊന്നും ചോദിക്കുവാനും പറയുവാനും മെയ്ല്‍ ഫോര്‍വേഡുകള്‍ അയക്കുവാനും ആരും കാണില്ല. ഇത് മനോരമയാണ് മനോരമ.
valare shariyaanu... good work..
dear saswat...
thank yu for commentin on the worst mvies post in my blog btw....
i had given a reply to yur comment there..hope u will chek it out...(it's too long to be posted here and i also don't want to spoil your comment page with un related comments)..lol..
reply to this post..
//one director had even confessed recently that he hated visiting public libraries coz of Swine flu scare!"
Can u pls let us knw the guys name?
"lal jose's puram kaazchakal based on V.K. Sreeman's story"
"Puram Kaazhchakal" is a novel written by CV Sreeraman. Anyway, who is VK Sreeman? //
i am sorry for the error , i know who vk sreeraman is...it was just a typin error....vk sreeraman is still alive and he acts in malayalam movies too....he rites even a column in malayala manorama.daily ...
error regretted.....
and the director who commented about swine flu came to my opd last month ....coz of privacy issues i can't reval his name....but one thing i can say 'he is from ekm'...
btw that vk sreeraman comment was indeed a reply to a comment made by one of the regular readers of that blog.....
i dont think it should be taken dat much seriously.....
Thx for coming here... Wl come 2 ur space for discussing those topics...
കലക്ടറും ഐജിയുമൊക്കെ ഇപ്പൊ തൊളിലാളിവര്‍ഗ്ഗ പാര്‍ട്ടിയിലാ .... പാവപ്പെട്ടവര്‍ ബൂര്‍ഷ്വാപാര്‍ട്ടികളിലും...കമ്മ്യൂണിസം പോയ പോക്കേ ... ഹഹഹ
പ്രിയ സുരേന്ദ്രന്‍ജീ,
കളക്ടര്‍ എന്നതോ ഐ ജി എന്നതോ അല്ലല്ലോ ഇവിടത്തെ പ്രശ്നം...? മനോരമ പോലുള്ള ഒരു പത്രം ഇങ്ങനെ ഒരു നെറികേട് കാണിച്ചിട്ട് ആരും ഒരു ചെറുവിരല്‍ പോലും അനക്കാത്തതല്ലേ?
ഓ ടോ :തൊഴിലാളി വര്‍ഗ പാര്‍ട്ടി എന്ന ആട്ടിന്‍തോല്‍ ഒക്കെ അഴിച്ചെറിഞ്ഞിട്ടു കാലം ഏറെ ആയി... ഇപ്പോഴും കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ മുറുകെ പിടിക്കുന്നവര്‍ ഏതാണ്ട് വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു സ്പീഷീസ് ആയിക്കഴിഞ്ഞു.
:D
ഓ ടോ :തൊഴിലാളി വര്‍ഗ പാര്‍ട്ടി എന്ന ആട്ടിന്‍തോല്‍ ഒക്കെ അഴിച്ചെറിഞ്ഞിട്ടു കാലം ഏറെ ആയി... ഇപ്പോഴും കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ മുറുകെ പിടിക്കുന്നവര്‍ ഏതാണ്ട് വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു സ്പീഷീസ് ആയിക്കഴിഞ്ഞു.
:D
അതെന്താ ശാശ്വതേ, മനോരമയുടെ നെറികേടിനെക്കുറിച്ചെഴുതുമ്പോഴും സ്വയം നിഷ്പക്ഷന്‍ ചമയാനും "ബൂലോഗ"വിശ്വാസ്യത നേടാനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കുറ്റം പറയണമെന്നതു് പ്രീ കണ്ടീഷനാണോ?
എന്റെ സെബിന്‍, ഇത് ഒരു മാതിരി മഞ്ഞക്കണ്ണട വെച്ചിട്ട് എല്ലാം മഞ്ഞ ആണെന്ന് കാണുന്ന ഏര്‍പ്പാട് ആയിപ്പോയി. പാര്‍ട്ടിയെ വിമര്‍ശിക്കുന്നവര്‍ എല്ലാം സി ഐ എ ഒറ്റുകാര്‍ ആണെന്ന് പറയുന്ന പോലെ... എന്താ പാര്‍ട്ടിയുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നവര്‍ വേറെ ആരെങ്കിലും 'തന്തയില്ലാത്തരം' കാണിച്ചാല്‍ കൈയും കെട്ടി മിണ്ടാതെ ഇരുന്നോളണം എന്ന് നിയമം ഉണ്ടോ? അങ്ങനെ ലോകത്തെ മുഴുവന്‍ ജനങ്ങളെയും രണ്ടു ചേരിയില്‍ കൊണ്ട് വരാന്‍ കഴിയുമോ?
പിന്നെ നിഷ്പക്ഷന്‍ എന്ന് ചമയേണ്ട ആവശ്യം എന്തായാലും എനിക്കില്ല. പക്ഷം പിടിക്കണം എന്ന് തോന്നുകയാണെങ്കില്‍ ഞാന്‍ പിടിച്ചിരിക്കും. കാരണം, എന്റെ തലച്ചോറ് ഇത് വരെ ആര്‍ക്കും പണയം വെച്ചിട്ടില്ല. കാറല്‍ മാര്‍ക്സ് പറഞ്ഞത് പോലെ, എനിയ്ക്ക് നഷ്ടപ്പെടാന്‍ ഒന്നും ഇല്ല- ചങ്ങലകളല്ലാതെ. ശരി എന്ന് തോന്നുന്ന കാര്യങ്ങള്‍ക്ക് വേണ്ടി, അതിപ്പോ അഡോള്‍ഫ് ഹിറ്റ്ലെര്‍ ചെയ്തതാണെങ്കിലും ശരി, ഞാന്‍ നില കൊണ്ടിരിക്കും.
മനോരമയെ വിമര്‍ശിച്ചു കൊണ്ട് പോസ്റ്റ് ഇട്ടവരെല്ലാം കമ്മ്യൂണിസ്റ്റ് ആകണമെന്നില്ല. വീട്ടില്‍ മനോരമ വരുത്തുന്ന എല്ലാവരും കമ്മ്യൂണിസ്റ്റ് വിരുദ്ധരും അല്ല. എന്റെ ഐഡിയോളൊജി വളരെ സിമ്പിള്‍ ആണ്: "There are many alternatives."
ഓ ടോ:
There are many people who keep Das Capital or the policies of CPIM like how radical Muslims project Holy Quran. അങ്ങനെ വിശുദ്ധവല്‍ക്കരിക്കേണ്ടതാണോ ഒരു കമ്മ്യൂണിസ്റ്റ് ചിന്താധാര? കാലത്തിനു അനുസരിച്ച് മാറ്റം വരുത്തേണ്ടത് ആവശ്യം ആണ്. പക്ഷെ മാറ്റം എന്ന പദത്തിനെ കാണുന്ന രീതി ആണ് പ്രശ്നം. മാറ്റം എന്നാല്‍ പാവങ്ങളുടെ നെഞ്ചത്ത് ചവിട്ടിയുള്ള പ്രയാണം അല്ല. മൂലന്ബിള്ളിയും ചെങ്ങറയുമൊക്കെ ഏറ്റെടുക്കാന്‍ ഇവിടെ ഉമ്മന്‍ ചാണ്ടി വരില്ല; പൌഡര്‍ കുട്ടപ്പന്‍ വരില്ല. (പ്രസ് ക്ലബ്ബില്‍ നിന്ന് ഇറങ്ങിയിട്ട് വേണ്ടേ ബ്യൂട്ടി പാര്‍ലറില്‍ പോകാന്‍?) മാണി സാര്‍ ഒട്ടും വരില്ല. പിന്നെ കുറ്റിപ്പുറത്ത് പൊലിഞ്ഞ സൂര്യതേജസ് സാഹിബ് അവര്‍കള്‍ വരുമെന്നാണോ? മനോരമയ്ക്കാകട്ടെ ഇതിനോടൊക്കെ പരമ പുച്ഹവും. ഇത് യു ഡി എഫ് ഭരണകാലത്ത് സംഭവിച്ചതാണെങ്കില്‍...? അങ്ങനെ ആശിച്ചു പോവുകയാണ്.
അപ്പോള്‍ വേലി തന്നെ വിളവു തിന്നുന്ന ചില കാഴ്ചകളോടാണെനിക്ക് വെറുപ്പ്. അല്ലാതെ എന്തിനെയും മുന്‍വിധികളോടെ കാണാന്‍ ഞാനില്ല സഖാവേ.
"തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടി എന്ന ആട്ടിന്‍തോല്‍" എന്നു് ഈ വിഷയത്തോടു് ചേര്‍ത്തു പറയുന്നതിന്റെ സാംഗത്യമാണു് പിടികിട്ടാത്തതു്. പാര്‍ട്ടിയില്‍ അപചയമുണ്ടെന്നോ കമ്മ്യൂണിസ്റ്റുകാര്‍ മോശക്കാരാണെന്നോ ശാശ്വതിനു് അഭിപ്രായപ്പെടാന്‍ പാടില്ല എന്നല്ല. പക്ഷെ മനോരമ കാട്ടിയ ഒരു തെറ്റിനെ ചൂണ്ടിക്കാണിക്കുന്നതിനൊപ്പം വഴിച്ചെണ്ടയ്ക്കിട്ടൊരു കൊട്ടുംകൂടി കൊടുത്തേക്കാമെന്നു് വയ്ക്കുന്നതു് എന്തിനെന്നേ ചോദ്യമുള്ളൂ.
:-)
അതൊരു ഓഫ് ടോപ്പിക്ക് അല്ലെ സഖാവേ..? അതും ഒരു മറുപടി മാത്രം. അതിത്ര കാര്യമാക്കേണ്ട ആവശ്യമുണ്ടോ?
മന:പൂര്‍വ്വം ഒരാവശ്യവുമില്ലാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഇതിലേക്ക് വലിച്ചിഴക്കാന്‍ ഞാന്‍ ശ്രമിച്ചതല്ല. ഒരു ഡിസ്കഷന്‍ വഴി മാറി പോകുന്നതിന്റെ സൂചനകളാണതൊക്കെ. ദാ ഇപ്പൊ ഇതടക്കം. എവിടെ മനോരമ? എവിടെ തെരഞ്ഞെടുപ്പു? ഒരുത്തനും തിരിഞ്ഞു നോക്കിയില്ല. കളക്ടറും ഐ ജി യും പോലും. ഇനി വാര്‍ത്ത വന്നത് അവര്‍ക്കങ്ങു ഇഷ്ടപ്പെട്ടു പോയോ ആവോ? അതോ ഇനി വാര്‍ത്തയുടെ പിന്നില്‍ തന്നെ വല്ല 'സദുദ്ദേശവും' കാണുമോ? എന്താണോ എന്തോ... മഹത്തായ ജനാധിപത്യം തന്നെ!
Post a Comment