അടുത്ത കാലത്ത് ദിനേനയെന്നോണം കിട്ടി ബോധിച്ചു കൊണ്ടിരിക്കുന്ന ഒരു ഇ-മെയില്‍/ സ്റ്റാറ്റസ് അപ്ഡേറ്റ് ആണ് ഇന്ത്യയിലെ പെട്രോള്‍ - ഡീസല്‍ വിലകളെ മറ്റു രാജ്യങ്ങളും ആയി താരതമ്യം ചെയ്ത് കൊണ്ടുള്ള ഒരു പട്ടിക. പാകിസ്താന്‍, ശ്രീലങ്ക, ബര്‍മ മുതലായ രാജ്യങ്ങളിലെ ജനങ്ങള്‍ 25 രൂപക്ക് വാങ്ങുന്ന ഒരു ലിറ്റര്‍ പെട്രോളിന് നമ്മള്‍ 75 രൂപ കൊടുക്കേണ്ടി വരുന്നത് എന്ത് കൊണ്ട് എന്നാണ് പ്രമേയം. നല്ല വിവരമുള്ളവര്‍ പോലും ഇതൊന്നു ക്രോസ് ചെക്ക് ചെയ്യാന്‍ നില്‍ക്കാതെ റീഷെയര്‍ ചെയ്യുന്നത് കാണാം. എന്നാല്‍ എന്താണ് ഇതിലെ യാഥാര്‍ത്ഥ്യം? ഒട്ടും കഷ്ടപ്പെടേണ്ടി വന്നില്ല, വളരെ പെട്ടെന്ന് തന്നെ കിട്ടി കണക്കുകള്‍.
1) പാകിസ്ഥാനില്‍ പെട്രോള്‍ ഒരു ലിറ്ററിന് വില 87.14 PKR. (കഴിഞ്ഞ ആഴ്ച ഇന്ത്യയില്‍ വില കൂട്ടിയപ്പോള്‍ പാകിസ്ഥാനില്‍ വില കുറയ്ക്കുകയാണ് ചെയ്തത്.)
ഇന്ത്യന്‍ രൂപയില്‍ മൂല്യം കണക്കാക്കിയാല്‍ 49.65 INR.
ഹൈ സ്പീഡ് ഡീസല്‍: - 94.16 PKR = 53.65 INR.
നോര്‍മല്‍ ഡീസല്‍ :- 81.99 PKR = 46.71 INR.
2) ശ്രീലങ്ക
പെട്രോള്‍ : 137 LKR = 61.02 INR (കഴിഞ്ഞ ആഴ്ച 12 രൂപയോളം വില കൂട്ടുകയുണ്ടായി.)
ഡീസല്‍ : 87 LKR = 38.75 INR (എട്ട് രൂപ വര്‍ധനയ്ക്ക് ശേഷം)
3) നേപ്പാള്‍
പെട്രോള്‍ : 85 NPR = 52.81 INR (കഴിഞ്ഞയാഴ്ച മൂന്ന് രൂപ വര്‍ധിപ്പിച്ചു)
ഡീസല്‍ : 65.50 NPR = 40.69 INR
4) ബംഗ്ലാദേശ്
പെട്രോള്‍ : 81 BDT = 52.07 INR (അവസാനം വില കൂട്ടിയത് സെപ്റ്റംബറില്‍)
ഡീസല്‍ : 51 BDT = 32.78 INR
ഇന്ധന വിലവര്‍ധനയെ തുടര്‍ന്ന് ബംഗ്ലാദേശില്‍ വന്‍ പ്രതിഷേധങ്ങള്‍ ആണ് അരങ്ങേറിയത്.
5) മ്യാന്മാര്‍ (ബര്‍മ)
മ്യാന്മാറിലെ സ്ഥിതിഗതികള്‍ അത്യന്തം വിചിത്രമാണ്. നട്ടെല്ലിന് ഉറപ്പില്ലാത്ത ഒരു ഭരണസംവിധാനം എത്ര പെട്ടെന്ന് വിപണിക്ക് കീഴടങ്ങും എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് മ്യാന്മാര്‍. ആന്റി മണി ലോണ്ടറിംഗിന്റെ ഭാഗമായി പണ്ട് പണ്ടേ ബര്‍മയില്‍ ഉള്ള നിക്ഷേപങ്ങളെ മിക്ക ബാങ്കുകളും കരിമ്പട്ടികയില്‍ ആണ് പെടുത്തിയിരിക്കുന്നത്. തോന്നിയ പോലെയുള്ള വിലയാണ് വാഹനത്തിലെ ഇന്ധനത്തിന് ഈടാക്കുന്നത്. സര്‍ക്കാര്‍ സംവിധാനത്തില്‍ ഉള്ള പമ്പുകള്‍ ഗ്യാലണ് ഏതാണ്ട് 2500 മ്യാന്മാര്‍ ക്യാട്ട് (MMK) ഈടാക്കുമ്പോള്‍ മറ്റിടങ്ങളില്‍ അത് 4800-5500 റേഞ്ച് വരെയൊക്കെ പോകുന്നു. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും വ്യാപകം. ചില പെട്രോള്‍ സ്റ്റേഷനുകളുടെ മുന്നില്‍ കിലോമീറ്ററുകളോളം നീളമുള്ള ക്യൂ കാണാറുണ്ടത്രേ.
ഇന്ത്യയുടെ മറ്റ് അയല്‍രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി മ്യാന്മാറിലെ കറന്‍സി ആയ ക്യാട്ടിന് രൂപയുടെ പല മടങ്ങ് മൂല്യമുണ്ട്. (1K = Rs. 7.54)
പെട്രോള്‍ : 4122.59 INR (സര്‍ക്കാര്‍ പമ്പിലെ 2500K/Gallon(4.57 ltr) എന്ന റേറ്റ് വെച്ച് ലിറ്റര്‍ കണക്ക്)
ഡീസല്‍ : 4122.59 INR (@2500K/Gallon)
6) സിങ്കപ്പൂര്‍
പെട്രോള്‍ : 36.47 INR (റിഫൈന്‍ഡ്, ഹോള്‍ സെയില്‍ പ്രൈസ്)
ഡീസല്‍ : 38.64 INR
7) യുണൈറ്റഡ് സ്റ്റേറ്റ്സ്
പെട്രോള്‍ : 24.54 INR (എക്സോണ്‍ മൊബീലിന്റെ ലഭ്യമായ റേറ്റ് വെച്ച്)
ഡീസല്‍ : 25.52 INR
8) യുണൈറ്റഡ് കിംഗ്ഡം
പെട്രോള്‍ : 0.81 GBP = 63.70 INR (ഷെല്‍ പെട്രോളിയത്തിന്റെ ലഭ്യമായ റേറ്റ് വെച്ച്)
ഡീസല്‍ : 0.85 GBP = 66.85 INR
യു എസില്‍ ഏതാണ്ട് 68 ശതമാനവും യു കെ യില്‍ ഏതാണ്ട് 24 ശതമാനവും(47.1 പെന്‍സ്; 1 പൌണ്ട് = 240 പെന്നി. ) ആണ് പെട്രോളിന് മേല്‍ ചുമത്തിയിട്ടുള്ള നികുതി.
അപ്പോള്‍ ഈ 20-25 രൂപക്ക് പെട്രോളും ഡീസലും കിട്ടുന്ന നമ്മുടെ അയല്‍ രാജ്യങ്ങളുടെ കാര്യം? അത് വെറുതെ ഒരു ഇമ്പാക്ടിനു വേണ്ടി ആരോ പടച്ച് വിട്ട സ്റ്റാറ്റിസ്റ്റിക്സ് ആണെന്ന് സാരം. എന്തായാലും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമായ ഇന്ത്യയെക്കാളും കുറഞ്ഞ വിലയില്‍ മ്യാന്മാര്‍ ഒഴികെ ഇന്നാട്ടുകാര്‍ക്കെല്ലാം (ശരാശരി ആളോഹരി വരുമാനം, കറന്‍സിയുടെ മൂല്യം എന്നിവ കണക്കിലെടുക്കുമ്പോള്‍ ഡീസലിന്റെ കാര്യത്തിലും യു. കെ. നിവാസികള്‍ ഇന്ത്യയുടെ മുകളില്‍ വരും.) വാഹനഇന്ധനം ലഭിക്കുന്നു എന്നത് വ്യക്തമാണ്. എന്തായിരിക്കും ഇന്ത്യയിലെ ഈ ട്രെണ്ടിന് കാരണം?
ഇന്ത്യയില്‍ പെട്രോ ഉത്പന്നങ്ങളുടെ റീടെയില്‍ മേഖല എടുത്ത് നോക്കിയാല്‍ പരസ്പരം മത്സരിക്കുന്ന മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങളും (IOC, BPCL, HPCL ) മറ്റ് മൂന്ന് വന്‍കിട കളിക്കാരും (റിലയന്‍സ് ഇന്‍ഡസ്ട്രീസ്, റോയല്‍ ഡച്ച് ഷെല്‍ ഇന്ത്യ, എസ്സാര്‍ ഓയില്‍) ആണ് രംഗത്തുള്ളത്. പൊതുമേഖലാ കമ്പനികള്‍ വില്‍ക്കുന്ന പെട്രോളിന്റെ വില നിര്‍ണയാധികാരം ഈ അടുത്ത കാലം വരെ കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്തമായിരുന്നത് എടുത്ത് കളഞ്ഞതോടെ അടിക്കടി പെട്രോള്‍ വില കൂട്ടിക്കൊണ്ടേ ഇരിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ സംസാരിക്കുന്നതാകട്ടെ സബ്സിഡി പൂര്‍ണമായും എടുത്ത് കളയുന്നതിനെ കുറിച്ചും. ഇതിനെ പറ്റി ആധികാരികമായ ഒരു വിശകലനം സാധ്യമാക്കണമെങ്കില്‍ വാര്‍ഷിക റിപ്പോര്‍ട്ട് കണക്കുകള്‍ പരിശോധിക്കേണ്ടി വരും. അത്തരം ഒരു അവലോകനം അടുത്ത പോസ്റ്റില്‍.
റെഫറന്‍സ്:-
2 comments:
aashamsakal......... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE............
It is very informative content. Keep it up.
Multibagger Option Tips
Post a Comment