ഡിങ്കനെ ചവിട്ടി തെറിപ്പിക്കാന്‍, മായാവിയെ കുപ്പിയിലാക്കാന്‍, ഞാന്‍ എന്ന പന്ന ബൂലോഗ വാസിയെ കുടിയിറക്കാന്‍, സൂരജിനെ ടെസ്ട്യുബില്‍ ഇറക്കി വായ മൂടാന്‍, മാര്‍ ജാരന്റെ രാത്രി സഞ്ചാരം അവസാനിപ്പിക്കാന്‍, അനിലിനെയും പ്രമോദിനെയും എ.കെ.യേയുമൊക്കെ പട്ടയം തിരിച്ചു വാങ്ങി നാട് കടത്താന്‍ ഇതാ ചെറിയേട്ടന്‍ വന്നു... (അവിടെ എന്ത് ചെയ്യും എന്ന് ചോദിക്കണ്ട;അച്ചുമ്മാമന്റെ ബുള്‍ഡോസര്‍ ഒരെണ്ണം ഈ ചെറി അടിച്ചു മാറ്റിയിട്ടുണ്ട്...) കാല്‍വിന്‍, നീ സൂക്ഷിക്കുക.. കുങ്ങ്ഫു പഠിച്ചിട്ടു കാര്യം ഇല്ല. കടത്തനാട്ടില്‍ പോയി അടിതടകളൊക്കെ അഭ്യസിച്ചിട്ടാണ് ചെറി എത്തിയിരിക്കുന്നത്... ഇനി മുതല്‍ ചെറിയേട്ടന്‍ എന്ന ചക്രവര്‍ത്തിക്ക് കപ്പം കൊടുത്തിട്ട് മതി മുന്നോട്ടുള്ള പ്രയാണം. പിന്നെ, പ്രത്യുപകാരമായി, ബൂലോഗത്തിനെതിരെ വാളെടുക്കുന്ന എല്ലാ മാധ്യമ ഉദ്യമങ്ങളെയും, അതിപ്പോ മനോരമ, മാതൃഭൂമി, കൌമുദി, ഫയര്‍, കുട്ടൂസന്‍, കീരകന്‍ എന്നിങ്ങനെ ആരായാലും, ചെറിയേട്ടന്‍ ശക്തമായി എതിര്‍ത്തു പണ്ടാരമടങ്ങും... ഈ ഓര്‍ഡിനന്‍സോടെ ബാബു മാഷെയും ജബ്ബാര്‍ മാഷെയും നമ്മുടെ ആസ്ഥാന ഗുരുക്കന്മാരായി നിയമിച്ചിരിക്കുന്നു. ഇനി എല്ലാരും ഒന്ന് കൈ അടിച്ചു പ്രമേയം പാസ്സാക്കിയേ...
manilal bharatha puzha teaser
5 years ago
No comments:
Post a Comment